SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.46 AM IST

വന്യമൃഗശല്യം നിയന്ത്രിക്കാൻ ആർ.ആർ.ടി രൂപീകരിക്കണമെന്ന്

yogam
വന്യമൃഗശല്യം നിയന്ത്രിക്കാൻ ആർ.ആർ.ടി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലങ്കോട് നടന്ന കർഷക സംരക്ഷണ സമിതി യോഗത്തിൽ നിന്ന്.

കൊല്ലങ്കോട്: വന്യമൃഗശല്യം നിയന്ത്രിക്കാൻ ആർ.ആർ.ടി രൂപീകരിക്കണമെന്ന് കർഷക സംരക്ഷണ സമിതി. തെന്മലയോര മേഖലയിലെ കർഷകർക്കും നാട്ടുകാർക്കും ഭീഷണിയായി കാട്ടാന ശല്യം വർദ്ധിച്ചു വരുന്നതിനാൽ റാപിഡ് റെസ്പോൺസ് ടീം രൂപീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വനത്തിനോടു ചേർന്ന പ്രദേശത്തെ കർഷകർക്ക് സൗരോർജ്ജ വേലി നിർമിക്കാൻ 90 ശതമാനം സബ്സിഡി നൽകണം. വനത്തിനകത്ത് ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിക്കുകയും മൃഗങ്ങൾക്ക് കുടിവെള്ളത്തിന് ജലസംഭരണികൾ നിർമിക്കുകയും വേണം. കാട്ടാനകൾ കൃഷി നശിപ്പിക്കുന്നതിന് നഷ്ടപരിഹാരത്തുക വർദ്ധിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

കർഷക സംരക്ഷണ സമിതി രക്ഷാധികാരി കെ. ചിദംബരൻ കുട്ടി, ചെയർമാൻ സി. വിജയൻ, കൊ ഓർഡിനേറ്റർ സി. പ്രഭാകരൻ, ട്രഷറർ ടി. സഹദേവൻ , എം. അനിൽ ബാബു, സുരേഷ് ഒന്നൂർ പള്ളം തുടങ്ങിയവർ സംസാരിച്ചു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.