പാലക്കാട്: വഖഫ് ബോഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള സർക്കാർ തീരുമാനത്തിനെതിരെ മുസ്ലീംലീഗ് നടത്തുന്ന കളക്ടറേറ്റ് ധർണ വിജയിപ്പിക്കാൻ കേരള സർവീസ് പെൻഷണേഴ്സ് ലീഗ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറി എ.യൂസഫ് മിശ്കാത്തി യോഗം ഉദ്ഘാടനം ചെയ്തു. യു.സൈനുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. കെ.എ.ഹമീദ്, പി.സെയ്തു, പി.ഇണ്ണീൻകുട്ടി, സി.എം.മുസ്തഫ ഹാജി, പി.മുഹമ്മദുണ്ണി, സി.എസ്.ഹൈദറോസ്, പി.അബൂബക്കർ, പികെ.അബ്ദുള്ള, മുഹമ്മദുണ്ണി, അബ്ദുൾ മജീദ്, കെ.പി.ഹംസ, ഇ.എ.സുലൈമാൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |