SignIn
Kerala Kaumudi Online
Saturday, 20 April 2024 3.32 AM IST

ജില്ലയിൽ കെ.എസ്.ആർ.ടി.സി സർവീസുകൾ തത്കാലം വെട്ടിച്ചുരുക്കില്ല

ksrtc

പാലക്കാട്: കൊവിഡ് വ്യാപന ആശങ്കകൾ നിലനിൽക്കുന്നുണ്ടെങ്കിലും കെ.എസ്.ആർ.ടി.സി സർവീസുകൾ തത്കാലം വെട്ടിച്ചുരുക്കില്ലെന്ന് അധികൃതർ അറിയിച്ചു. സർവീസുകൾ കുറയ്‌ക്കേണ്ട സാഹചര്യമില്ല. തമിഴ്നാട് നിയന്ത്രണം കടുപ്പിച്ചതോടെ കോയമ്പത്തൂരിലേക്കുള്ള സർവീസുകളിൽ തിരക്ക് കുറഞ്ഞു. എങ്കിലും മുഴുവൻ സർവീസുകളും നിലവിൽ നടത്തുന്നുണ്ട്. പാലക്കാട് ഡിപ്പോയിൽ നിന്ന് 72, മണ്ണാർക്കാട്- 21, വടക്കഞ്ചേരി- 28, ചിറ്റൂർ- 29 എന്നിങ്ങനെയാണ് സർവീസുകൾ. തമിഴ്നാട് ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൗണായതിനാൽ കോയമ്പത്തൂരിലേക്കുള്ള സർവീസ് നടത്തുന്നില്ല. ഇതോടെ ഒരാഴ്ച മുമ്പ് പ്രതിദിന വരുമാനം 11 ലക്ഷം വരുമാനം ഉണ്ടായിരുന്നിടത്ത് നിലവിൽ എട്ട് ലക്ഷമായി കുറഞ്ഞു. എന്നാൽ കൊവിഡ് കേസുകൾ ഇനിയും കൂടിയാൽ യാത്രക്കാരുടെ എണ്ണവും വരുമാനവും കുത്തനെ കുറയുമെന്നാണ് അധികൃതരുടെ ആശങ്ക. ജില്ലയിലെ കെ.എസ്.ആർ.ടി.സി ജീവനക്കാരിൽ വിരലിൽ എണ്ണാവുന്നവർക്ക് മാത്രമാണ് നിലവിൽ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവർ ചികിത്സയിലാണ്. കൂടുതൽ പേരിലേക്ക് രോഗം പടരാതിരിക്കാൻ മുൻകരുതലുകൾ ശക്തമാക്കുമെന്ന് അധികൃതർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, KSRTC
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.