SignIn
Kerala Kaumudi Online
Thursday, 28 March 2024 9.33 PM IST

വിവാഹ ദിനത്തിൽ 'മംഗല്യ വൃക്ഷം' പദ്ധതിയുമായി അടക്കാപുത്തൂർ സംസ്‌കൃതി

adakkaputhur
വിവാഹ സത്ക്കാരത്തിൽ പങ്കെടുത്തവർക്കുള്ള മംഗല്യ വൃക്ഷതൈ വധു വരന്മാർ ചേർന്ന് നൽകുന്നു.

കടമ്പഴിപ്പുറം: വിവാഹ സുദിനത്തിൽ വധു വരന്മാർ വിവാഹത്തിന് എത്തിചേർന്നവർക്ക് വൃക്ഷതൈ നൽകി ചടങ്ങ് വ്യത്യസ്തമാക്കി. ഇരട്ട പള്ളിയാലിൽ അജിത് പ്രസാദ് പ്രാശാന്തിനി ദമ്പതികളുടെ മകൻ ശ്രീരാഗിന്റെ വിവാഹദിനത്തിലാണ് സൽക്കാരത്തിൽ പങ്കെടുത്തവർക്കെല്ലാം മംഗല്യ വൃക്ഷതൈ സ്‌നേഹസമ്മാനമായി നൽകിയത്. വധു വരൻമാരായ ശ്രീരാഗും നിവേദിതയും ചേർന്ന് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് രാമചന്ദ്രന് ആദ്യ തൈ നൽകി. പേരക്ക ,ചാമ്പ , റംമ്പൂട്ടാൻ, അരിനെല്ലി തുടങ്ങിയ ഫലവൃക്ഷത്തൈകളാണ് സംസ്‌കൃതിയുടെ നേതൃത്വത്തിൽ ഒരുക്കി നൽകിയത്

. പരിസ്ഥിതി പ്രവർത്തനങ്ങളിൽ വ്യത്യസ്തമായ ആശയങ്ങളുമായി സംസ്‌കൃതി ഒട്ടേറെ പ്രായോഗിക കർമ്മ പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. സംസ്‌കൃതി പ്രവർത്തകരായ രാജേഷ് അടക്കാപുത്തൂർ, യു.സി. വാസുദേവൻ, കെ.ടി. ജയദേവൻ, പ്രസാദ് കരിമ്പുഴ, ഉദയൻ കാറൽമണ്ണ, കെ. രാജൻ, എം.പി പ്രകാശ് ബാബു പങ്കെടുത്തു.


അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.