പട്ടാമ്പി: തിരുവേഗപ്പുറ നെടുങ്ങോട്ടൂരിൽ വീട്ടു തൊടിയിൽ സ്ഫോടനം. വ്യാഴാഴ്ച രാവിലെ നെടുങ്ങോട്ടൂർ മനക്കൽ പീടികയിലാണ് സംഭവം. കുറുപ്പംപടി ഗോപാലന്റെ വീട്ടു തൊടിയിൽ മാലിന്യങ്ങൾ കത്തിക്കുന്നതിനിടയിലാണ് ഉഗ്രശബ്ദത്തോടെ സ്ഫോടനം ഉണ്ടായത്. ബോംബ് സ്ക്വാഡ് ഉദ്യോഗസ്ഥരും കൊപ്പം പൊലീസും സ്ഥലത്ത് പരിശോധന നടത്തി. പൊട്ടിത്തെറിയുടെ കാരണം അവ്യക്തമാണ്. സ്ഫോടകവസ്തുക്കളുടെ സാന്നിധ്യം പരിശോധനയിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ശാസ്ത്രീയമായ തുടർ പരിശോധനയ്ക്ക് ഉദ്യോഗസ്ഥർ സാമ്പിളുകൾ ശേഖരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |