SignIn
Kerala Kaumudi Online
Saturday, 20 April 2024 3.57 AM IST

മന്ത്രിയുമായി ചർച്ച നടത്തി

decussion

പാലക്കാട്: സഹകരണ പെൻഷൻകാരുടെ വിവിധ ആവശ്യങ്ങളെ സംബന്ധിച്ച് കേരള കോ-ഓപറേറ്റീവ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ, സഹകരണ വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തി. നിർത്തലാക്കിയ ഡി.എ 12 ശതമാനമായി വർദ്ധിപ്പിച്ച് പുനസ്ഥാപിക്കുക, എട്ടു വർഷമായി ഒരേ രീതിയിൽ തുടരുന്ന മെഡിക്കൽ അലവൻസ് ചുരുങ്ങിയത് 1000 രൂപയായി വർദ്ധിപ്പിക്കുക, ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി സഹകരണ പെൻഷൻ ബോർഡിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുക, പെൻഷൻ പരിഷ്‌കരണ കമ്മീഷൻ റിപ്പോർട്ട് വിശദമായി ചർച്ച ചെയ്ത് അതിലെ ഗുണകരമായ വിഷയങ്ങൾ നടപ്പിലാക്കുക, മിനിമം പെൻഷൻ വർദ്ധിപ്പിക്കുക, പെൻഷൻ ബോർഡിൽ പെൻഷൻകാരുടെ പ്രതിനിധികളെ ഉൾപ്പെടുത്തുക, പഴയ പെൻഷൻകാർക്ക് വെയിറ്റേജ് നടപ്പിലാക്കുക തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്തു. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി മുണ്ടൂർ രാമകൃഷ്ണൻ, പെൻഷൻ ബോർഡ് ചെയർമാൻ, സഹകരണ വകുപ്പു സെക്രട്ടറി, സഹകരണ രജിസ്ട്രാർ തുടങ്ങിയവർ ഓൺലൈനായി നടന്ന ചർച്ചയിൽ പങ്കെടുത്തു. പൂർണ്ണ രൂപത്തിലുള്ള പെൻഷൻ ബോർഡ് പുനസംഘടന ഉടൻ നടക്കുന്നതോടുകൂടി ചർച്ചയിൽ ഉന്നയിക്കപ്പെട്ട വിഷയങ്ങളിൽ തീരുമാനം ഉണ്ടാക്കാവുന്നതാണെന്ന് മന്ത്രി ഉറപ്പു നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, DECUSSION
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.