SignIn
Kerala Kaumudi Online
Friday, 29 March 2024 7.50 PM IST

കെ.എസ്.ആർ.ടി.സി സർവീസ് നടത്തും

ksrtc

പാലക്കാട്: കൊവിഡ് വ്യാപനത്തെ തുടർന്ന് ഇന്ന് ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും കെ.എസ്.ആർ.ടി.സി ജില്ലയിൽ സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു. ആവശ്യ സർവീസ് എന്ന നിലക്കാണ് ജനങ്ങളുടെ സൗകര്യാർത്ഥം സർവീസ് നടത്തുന്നത്. പാലക്കാട് ഡിപ്പോയിൽ നിന്ന് 30 സർവീസുകൾ നടത്തും. തിരുവനന്തപുരത്തേക്കുള്ള ദീർഘദൂര സർവീസുകൾ സാധാരണ പോലെ സർവീസ് നടത്തുന്നതാണ്. കൂടാതെ കോഴിക്കോട്, പട്ടാമ്പി, തൃശൂർ, ഗുരുവായൂർ ഭാഗങ്ങളിലേക്ക് ഓരോ മണിക്കൂറും ഇടവിട്ട് സർവീസ് ഉണ്ടാകുമെന്ന് അധികൃതർ പറഞ്ഞു. തോലന്നൂർ, കുറ്റിപ്പുറം, നെല്ലിയാമ്പതി ഭാഗത്തേക്കുള്ള സർവീസുകളും ഉണ്ടാകും. അതേസമയം അന്തർ സംസ്ഥാന സർവീസുകൾ ഉണ്ടായിരിക്കില്ല. കോയമ്പത്തൂരിൽ നിന്ന് തമിഴ്നാട് ബസ് സർവീസുകൾ നാളെ അർധ രാത്രി വരെ ഓടില്ല. അതുപോലെ പാലക്കാട് ഡിപ്പോയിൽ നിന്ന് കോയമ്പത്തൂരിലേക്കും സർവീസ് നടത്തില്ല. കൊവിഡ് പ്രോട്ടോക്കോളുകൾക്ക് അനുസരിച്ചാണ് ബസ് സർവീസിന് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. യാത്രക്കാർ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, KSRTC
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.