SignIn
Kerala Kaumudi Online
Tuesday, 16 April 2024 4.55 PM IST

വ്ളാത്താങ്കര ചീര കൃഷിയിറക്കി

inogration

തൃത്താല: ആനക്കര പഞ്ചായത്ത് കൃഷിഭവൻ സുഭിക്ഷ കേരളം പദ്ധതി പ്രകാരം വ്ലാത്താങ്കര ചീര ആനക്കരയിൽ കൃഷിയിറക്കി. കർഷകർക്ക് വൈവിധ്യ വിളകളും കാർഷിക പ്രവർത്തനങ്ങളും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കൃഷിഭവൻ ഇടപെട്ടാണ് വ്ലാത്താങ്കര ചീര ആനക്കരയിൽ എത്തിച്ചിരിക്കുന്നത്. കുമ്പിടി കുറ്റിപ്പുറം റോഡിനോട് ചേർന്ന തരിശ് കൃഷിയിടത്തിൽ നടത്തുന്ന പരീക്ഷണ കൃഷിയുടെ ഉദ്ഘാടനം പ്രസിഡന്റ് കെ.മുഹമ്മദ് നിർവ്വഹിച്ചു. പഞ്ചായത്ത് അംഗം ഗിരിജ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ സുരേന്ദ്രൻ പദ്ധതി വിശദീകരിച്ചു.
സീനിയർ അഗ്രിക്കൾച്ചർ അസിസ്റ്റന്റ് ഗിരീഷിന്റെ മേൽനോട്ടത്തിൽ പെരുമ്പലം, കുന്നത്ത് സുരേഷാണ് ചീര കൃഷി നടത്തുന്നത്. തിരുവനന്തപുരം ജില്ലയിലെ ചെങ്കൽ പഞ്ചായത്ത് പ്രദേശത്തെ വ്ലാത്താങ്കരയിലെ തങ്കയ്യൻ എന്ന കർഷകൻ സവിശേഷതയോടെ കണ്ടെത്തി പ്രത്യേകം വളർത്തിയെടുത്ത ചുവപ്പ് നിറമുള്ള ചീരയിനമാണ് പിന്നീട് വ്ലാത്താങ്കര ചീര എന്ന പേരിൽ പ്രസിദ്ധമായത്. ലഭ്യമായ മറ്റ് ചുവപ്പ് ചീരകളിൽ നിന്നും വിഭിന്നമായി തീഷ്ണമായ ചുവപ്പ് നിറവും കാണാൻ അഴകും മുറിക്കുന്നതിനനുസരിച്ച് കൂടുതൽ ശാഖകളും ഇവയ്ക്ക് ഉണ്ടാകും. ഏട്ട് മാസം വരെ കർഷകന് മികച്ച ആദായം തരുന്നതുമാണ് വ്ലാത്താങ്കര ചീരയുടെ പൊതുസവിശേഷത.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, AGRI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.