തൃത്താല: പെൺകുട്ടികളിൽ ആർത്തവശുചിത്വവും ശാരീരിക മാനസിക ആരോഗ്യവും ഉറപ്പ് വരുത്തുകയെന്ന ലക്ഷ്യത്തോടെ ത്രിത്താല ബ്ലോക്ക് പഞ്ചായത്തിൽ ഷീപാഡ് പദ്ധതിക്ക് തുടക്കമായി. തൃത്താല ബ്ലോക്ക് പഞ്ചായത്തിന്റെ 2021- 22 വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പാക്കുന്ന പദ്ധതിയുടെ ബ്ലോക്ക് തല വിതരണോദ്ഘാടനം മേഴത്തൂർ ഹയർസെക്കൻഡറി സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.പി.റജീന നിർവ്വഹിച്ചു.
തൃത്താല ബ്ലോക്കിലെ മുഴുവൻ ഹൈസ്ക്കൂളിലുമായി പത്ത് ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ വഴിയാണ് വിതരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |