ചിറ്റൂർ: വനിതാദിനത്തിൽ ചിറ്റൂർ ഗവ. കോളേജ്, കെ.എസ്.ഡബ്ല്യു.ഡി.സി വുമൺ സെല്ലിന്റെ നേതൃത്വത്തിൽ വനിത സംരംഭക സംവാദം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. വി.കെ.അനുരാധ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരിയും അദ്ധ്യാപികയുമായ ഡോ. എച്ച്.എൻ.ഷിനുജമോൾ ചർച്ചകൾക്ക് നേതൃത്വം നൽകി. ശ്രീ സത്യസായ് ഇ.എം.എസ് കോളേജ് പ്രിൻസിപ്പൽ ദീപ ജയപ്രകാശ്, തിളക്കം ബ്രൈഡൽ സ്റ്റുഡിയോ സ്ഥാപക അമുദ സുകുമാർ, കോളേജിലെ മൂന്നാംവർഷ ബി.കോം വിദ്യാർത്ഥിനി കെ.സംഷീന, ഈസി മൂവ് ഫിറ്റ്നസ് സെന്റർ ഉടമ സി.സ്നേഹലത, ലിസ് ക്രിയേഷൻ സ്ഥാപക ലിസ ചാക്കോ എന്നിവർ സംവദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |