ഒറ്റപ്പാലം: ശ്രീനാരായണ ഗുരുവിന്റെ 'ചിദംബരാഷ്ടകം' കൃതിയുടെ നൃത്താവിഷ്കാരവുമായി അരങ്ങിൽ ചിലങ്കയണിയാൻ പോകുന്നത് ഒറ്റപ്പാലം സ്വദേശിയും ഭരതനാട്യം നർത്തകിയുമായ രമ്യ അനൂപ്. ഭാരതീയ നൃത്തകലകളിലൂടെ ഗുരുകൃതികൾ അവതരിപ്പിക്കുന്ന ദൈവദശകം കൂട്ടായ്മയുടെ എന്റെ ഗുരുബ പദ്ധതിയുടെ ഭാഗമായാണു ചിദംബരാഷ്ടകം ഭരതനാട്യത്തിലൂടെ അരങ്ങിലെത്തിക്കാൻ പോകുന്നത്.
ഏപ്രിലിൽ തിരുവനന്തപുരത്ത് പരിപാടി അവതരിപ്പിക്കാനാണ് ശ്രമം. ദേവന്മാർ പോലും വന്ദിക്കുന്ന സാംബസദാശിവനായ ചിദംബരനാഥനെ പ്രകീർത്തിക്കുന്ന കൃതികളാണ് ചിദംബരാഷ്ടകം ഗുരുകൃതി. അവിടം സന്ദർശിച്ച വേളയിൽ ശ്രീനാരായണഗുരു രചിച്ചതാണ് ചിദംബരാഷ്ടകം. രമ്യ അനൂപ് കലൈ ശൈലം നൃത്തകലാക്ഷേത്ര ഉടമയും ദൈവദശകം എന്റെ ഗുരു പഠന ക്യാമ്പ് ജില്ലാ ചെയർപഴ്സനുമാണ്. 2018ൽ കൊടുങ്ങല്ലൂരിൽ നടന്ന ദൈവദശകം നൃത്താവിഷ്കാരത്തിൽ പങ്കെടുത്ത് ഗിന്നസ് റക്കാർഡിൽ ഇടംപിടിച്ചിട്ടുണ്ട്. ഒറ്റപ്പാലം മീറ്റ്ന സ്വദേശി പുതുപറമ്പിൽ ഉണ്ണികൃഷ്ണന്റെയും മല്ലികയുടെയും മകളാണ്. ഒറ്റപ്പാലം തോട്ടക്കര വെല്ലിലാംകുന്നത്ത് അനൂപാണ് ഭർത്താവ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |