പാലക്കാട്: വേനൽ കനത്തതോടെ ദാഹിച്ചു വലയുന്നവരെ സഹായിക്കാൻ സി.ഐ.ടി.യു ദാഹജലകേന്ദ്രങ്ങൾ ആരംഭിക്കുന്നു. ജില്ലയിലാകെ 500 ദാഹജല കേന്ദ്രങ്ങളാണ് വിവിധ യൂണിയനുകളുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുക. ഏപ്രിൽ ആദ്യവാരത്തോടെ ആരംഭിക്കുന്ന ദാഹജല കേന്ദ്രങ്ങളുടെ പ്രവർത്തനം വിജയിപ്പിക്കുന്നതിന് എല്ലാ സി.ഐ.ടി.യു അംഗങ്ങളും രംഗത്തിറങ്ങണമെന്ന് ജില്ലാ ഭാരവാഹികളുടെ യോഗം ആഹ്വാനം ചെയ്തു. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് എ.കെ.ബാലൻ പങ്കെടുത്ത യോഗത്തിൽ ജില്ലാ പ്രസിഡന്റ് പി.കെ.ശശി അദ്ധ്യക്ഷനായി. സെക്രട്ടറി എം.ഹംസ തീരുമാനങ്ങൾ വിശദീകരിച്ചു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി വി.സി.കാർത്യായനി, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ എസ്.ബി.രാജു, എം.പത്മിനി ടീച്ചർ, വി.എ.മുരുകൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |