SignIn
Kerala Kaumudi Online
Saturday, 20 April 2024 5.06 PM IST

രണ്ടാംഘട്ട ആഡംബര കപ്പൽ യാത്ര 26ന്

ship

പാലക്കാട്: കെ.എസ്.ആർ.ടി.സി, കെ.എസ്.ഐ.എൻ.സി സംയുക്തമായി നടത്തുന്ന രണ്ടാംഘട്ട ആഡംബര കപ്പൽ യാത്ര 26ന് പാലക്കാട് നിന്ന് ആരംഭിക്കും. പുതുവർഷദിനത്തിലാണ് ആദ്യ കപ്പൽ യാത്ര സംഘടിപ്പിച്ചത്. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 245 പേർ പങ്കെടുത്ത ആദ്യ യാത്രയിൽ പാലക്കാട് നിന്നും രണ്ട് ബസുകളിലായി 78 പേരാണ് യാത്രയിൽ പങ്കാളികളായത്.

യാത്രയ്ക്കായി എ.സി ലോ ഫ്‌ളോർ ബസുകളാണ് ഉപയോഗിക്കുന്നത്. പാലക്കാട് നിന്നും രണ്ട് ബസുകളിലായാണ് യാത്ര ക്രമീകരിക്കുന്നത്. കൂടുതൽ യാത്രക്കാർ ആവശ്യപ്പെടുന്ന മുറയ്ക്ക് യാത്രാ സൗകര്യം ഏർപ്പെടുത്തുന്നതാണ്. പത്ത് വയസിന് മുകളിലുള്ളവർക്ക് 3499 രൂപയും അഞ്ചിനും പത്തിനും ഇടയിലുള്ളവർക്ക് 1999 രൂപയുമാണ് നിരക്ക്. അഞ്ച് വയസിൽ താഴെയുള്ളവർക്ക് യാത്ര സൗജന്യമാണ്. യാത്രയിൽ പങ്കെടുക്കുന്നവർ നിർബന്ധമായും ആധാർ കാർഡ് കൈയ്യിൽ കരുതണം. ബുക്കിംഗ് സമയത്ത് ആധാർ കാർഡിന്റെ പകർപ്പ് നൽകേണ്ടതാണ്. അഞ്ച് വയസിൽ താഴെയുള്ളവരുടെ തിരിച്ചറിയൽ രേഖയും നിർബന്ധമാണ്. മാർച്ച് 26ന് ഉച്ചയ്ക്ക് 1.30ന് പാലക്കാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ നിന്നും യാത്ര പുറപ്പെട്ട് വൈകീട്ട് അഞ്ചോടെ എറണാകുളമെത്തി വൈകിട്ട് 5.30 മുതൽ 10.30വരെ അഞ്ച് മണിക്കൂർ കലാപരിപാടികൾ, രാത്രി ഭക്ഷണം ഉൾപ്പടെ ആസ്വദിച്ച് ആഡംബര കപ്പലിൽ യാത്ര ചെയ്യാം. 27ന് പുലർച്ചെ 2.30 ഓടെ പാലക്കാട് തിരികെ എത്തുന്ന വിധമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി 871 4062 425, 9947086128 നമ്പറുകളിൽ ബന്ധപ്പെടാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, SHIP
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.