ഷൊർണൂർ: ഷൊർണൂർ റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ 65 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച് നൽകുന്ന 13 സ്നേഹവീടുകളിൽ ആദ്യ വീടിന്റെ ഉദ്ഘാടനം നാളെ വൈകീട്ട് 5.30ന് കവളപ്പാറയിൽ മന്ത്രി എം.വി.ഗോവിന്ദൻ നിർവഹിക്കുമെന്ന് റോട്ടറി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. റോട്ടറി ഇന്റർനാഷനലിന്റെയും വ്യവസായിയായ സി.കെ.മേനോന്റെയും സഹായത്തോടെ 2018- 19 വർഷങ്ങളിലെ റോട്ടറി ഭാരവാഹികളായ ഗീത അബ്രഹാം, അഷറഫ്, ഡോ. പ്രശാന്ത് എം.നമ്പ്യാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വീടുകൾ നിർമ്മിച്ചിരിക്കുന്നത്. വൈകാതെ 13 വീടുകളും അവകാശികൾക്ക് കൈമാറുമെന്നും ഭാരവാഹികൾ പറഞ്ഞു. കൂടാതെ തെരുവ് നായ കടിച്ച് മരണമോ പരിക്കോ സംഭവിച്ചവർക്ക് റോട്ടറി ഇൻഫർമേഷൻ ബ്യൂറോ മുഖേന നഷ്ടപരിഹാരം ലഭ്യമാക്കുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ റോട്ടറി മുൻ അസി. ഗവർണർ ഗീത അബ്രഹാം, പ്രൊജക്ട് ഡയറക്ടർ പ്രശാന്ത് എം.നമ്പ്യാർ, പ്രസിഡന്റ് ഹരീന്ദ്രനാഥൻ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |