SignIn
Kerala Kaumudi Online
Thursday, 25 April 2024 4.39 PM IST

അദ്ധ്യാപകർക്ക് യാത്രയയപ്പ് നൽകി

inogration

അലനല്ലൂർ: എടത്തനാട്ടുകര ടി.എ.എം.യു.പി സ്‌കൂളിലെ സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാനാദ്ധ്യാപകൻ എൻ.ഉമ്മർ ഖത്താബ്, സഹാദ്ധ്യാപകരായ എം.കെ.അലി, എൻ.കെ.ഇന്ദിര എന്നിവർക്ക് യാത്രയയപ്പ് നൽകി. എടത്തനാട്ടുകര ഓർഫനേജ് സ്‌കൂൾസ് കോ-ഓപ്പറേറ്റീവ് മാനേജർ പി.അബൂബക്കർ ഉദ്ഘാടനം ചെയ്തു പി.ടി.എ പ്രസിഡന്റ് ടി.പി.മൻസൂർ അദ്ധ്യക്ഷത വഹിച്ചു. മണ്ണാർക്കാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഒ.ജി അനിൽകുമാർ മുഖ്യാതിഥിയായി.

ഉപഹാര സമർപ്പണം സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് പി.എം.എ.സലാം ഹാജി നിർവഹിച്ചു. യുവഭാവനയുടെ ഉപഹാരങ്ങൾ ഹനീഫ മാന്തോണി, ജാഫർ തോണിക്കടവൻ, സിയാസ് എന്നിവർ സമ്മാനിച്ചു. സ്‌കൂളിലെ പ്രധാനദ്ധ്യാപിക കെ.റംല, പ്രധാനദ്ധ്യാപകൻ ഇൻ ചാർജ്ജ് ടി.പി.സഷീർ, സ്റ്റാഫ് സെക്രട്ടറി ടി.കെ.അഷറഫ് തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, YATHRA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.