പാലക്കാട്: ജില്ലയിൽ കോൺഗ്രസ് അംഗത്വ വിതരണം കർണാടക മുൻ ഉപമുഖ്യമന്ത്രി ഡോ. ജി.പരമേശ്വര ഉദ്ഘാടനം ചെയ്തു. കേരകർഷക അവാർഡ് ജേതാവായ സച്ചിദാനന്ദ ഗോപാലകൃഷ്ണനും ആദിവാസി കുറുംബ വിഭാഗത്തിൽ നിന്ന് ഡിഗ്രി വിദ്യാർത്ഥിനി എ.അനിത, കർഷക സംഘം പ്രസിഡന്റ് മുരളീധരൻ എന്നിവർക്ക് മെമ്പർഷിപ്പ് നൽകിയാണ് ജില്ലയിൽ അംഗത്വ വിതരണത്തിന് തുടക്കം കുറിച്ചത്. ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.സി.സി സെക്രട്ടറി പി.വി.മോഹൻ, എം.പിമാരായ വി.കെ.ശ്രീകണ്ഠൻ, രമ്യ ഹരിദാസ്, മുൻ എം.പി വി.എസ്.വിജയരാഘവൻ, പ്രൊഫ. കെ.എ.തുളസി, സി.വി.ബാലചന്ദ്രൻ, പി.ബാലഗോപാൽ, വി.ടി.ബൽറാം എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |