പാലക്കാട്: സർഗ്ഗാത്മക സ്വാതന്ത്ര്യവും ദാർശനികമാനവുമുള്ള മൗലിക രചനകൾക്കു നൽകി വരുന്ന പാലക്കാട് പബ്ലിക് ലൈബ്രറിയുടെ 2021-ലെ സാഹിത്യ അവാർഡിന് രവീന്ദ്രൻ മലയങ്കാവ് അർഹനായി. 'മോക്ഷവാതിൽ കടന്ന ഒരാൾ' എന്ന ഖണ്ഡകാവ്യമാണ് അവാർഡിന് അർഹമാക്കിയതെന്ന് ലൈബ്രറി സെക്രട്ടറി ടി.എസ്.പീറ്റർ അറിയിച്ചു. ഡോ. യു.ജയപ്രകാശ് ചെയർമാനും പ്രൊഫ. പി.കെ.ബാലകൃഷ്ണൻ, അസി. പ്രൊഫ. എം.എസ്.ഷീബ എന്നിവർ അംഗങ്ങളായ ജൂറിയാണ് അവാർഡ് നിർണയം നടത്തിയത്. 10001 രൂപയും ശില്പവും സാക്ഷ്യപത്രവും അടങ്ങുന്നതാണ് അവാർഡ്. ഏപ്രിൽ ഒമ്പതിന് രാവിലെ പത്തിന് ലൈബ്രറിയിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ സാഹിത്യകാരൻ മുണ്ടൂർ സേതുമാധവൻ അവാർഡ് സമ്മാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |