എലപ്പുള്ളി: അന്താരാഷ്ട്ര പരിസ്ഥിതി സംഘടനയായ ഓയിസ്ക ഇന്റർനാഷണൽ, എലപ്പുള്ളി ശ്രീനാരായണ പബ്ലിക് സ്കൂൾ എന്നിവ സംയുക്തമായി ലോക കാലാവസ്ഥാ ദിനാചരണം സംഘടിപ്പിച്ചു. എസ്. എൻ.ഇ. എസ് പ്രസിഡന്റ് സി.ബാലൻ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ കാർഷിക സംസ്കൃതി മോശംവരാൻ കാരണം കാലാവസ്ഥ വ്യതിയാനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഓയിസ്ക ജില്ലാ പ്രസിഡന്റ് ഡോ. എൻ.ശുദ്ധോദനൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനതലത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ പരിസ്ഥിതി സന്ദേശം ഗ്രീറ്റിംഗ് കാർഡ് ഡിസൈൻ മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള കാഷ് അവാർഡ് ചടങ്ങിൽ വിതരണം ചെയ്തു. പ്രിൻസിപ്പൽ കൃഷ്ണപ്രസാദ്, ഓയിസ്ക സംസ്ഥാന കമ്മിറ്റി മെമ്പർ കെ.പ്രിയ, ജില്ലാ സെക്രട്ടറി ബിന്ദു രവിചന്ദ്രൻ, എലപ്പുള്ളി ചാപ്റ്റർ സെക്രട്ടറി വി.ചെന്താമര, കെ. പി. ലളിതാംബിക, കെ.റാണിശ്രീ, വി.ഗോപിനാഥ്, ഭവധാരിണി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |