SignIn
Kerala Kaumudi Online
Thursday, 25 April 2024 2.42 PM IST

കുമ്മാട്ടി ഉത്സവം ആഘോഷിച്ചു

kumatti

കൊല്ലങ്കോട്.കൊടുവായൂർ എത്തന്നൂർ മരുതി ഭഗവതി ക്ഷേത്രത്തിലെ കുമ്മാട്ടി ഉത്സവം ആഘോഷിച്ചു. ബുധനാഴ്ച്ച ക്ഷേത്രാങ്കണത്തിലും കുമ്മാട്ടി പാറയിലും കതിർ മുള സ്ഥാപിച്ചു. കുമ്മാട്ടി ദിവസം പുലർച്ചെ 4.30ന് നടതുറക്കൽ, നിർമ്മാല്യ ദർശനം, 5.30ന് ഗണപതി ഹോമം, 6.15ന് ഉഷപൂജ, 10.45ന് ഗജവീരന്മാർ, വാദ്യം എന്നിവയുടെ അകമ്പടിയോടെ തിരുവിളയനാട് ഭഗവതി ക്ഷേത്രത്തിൽ നിന്നും തീർത്ഥം കൊണ്ടുവരാൻ പുറപ്പെട്ടു. ഉച്ചയ്ക്ക് 12ന് തീർത്ഥം കൊണ്ടുവന്ന് നവകാഭിഷേകം, ഉച്ചപൂജ,ഈടുവെടി ,കൂട്ട പായസവിതരണം, 2.30 ന് കേളി, കൊമ്പ് പറ്റ് ,വൈകീട്ട് മൂന്നിന് കിഴക്കേത്തറ ഗണപതി ക്ഷേത്രത്തിൽ നിന്ന് ഗജവീരന്മാർ, നല്ലേപ്പിള്ളി അനിയൻമാരാരുടെ നേതൃത്വത്തിലുള്ള പഞ്ചവാദ്യം ,പറ വാദ്യം എന്നിവയുടെ അകമ്പടിയിൽ എഴുന്നെള്ളത്ത് പുറപ്പെട്ടു. കുമ്മാട്ടി പാറയിൽ പഞ്ചവാദ്യം, ആലിൻ ചുവട്ടിലേക്ക് എഴുന്നെള്ളത്ത്, പാണ്ടിമേളം, എട്ടിന് കാവുകയറൽ, ഈടുവെടി എന്നിവയുമുണ്ടായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, KUMATTI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.