പാലക്കാട്: പൊൽപ്പുള്ളി എൻ.എസ്.എസ് കരയോഗം സ്വയംസഹായ സംഘങ്ങളുടെ വാർഷികവും കരയോഗ പ്രവർത്തകയോഗവും താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ. കെ.കെ.മേനോൻ ഉദ്ഘാടനം ചെയ്തു. കരയോഗം സെക്രട്ടറി ബാലകൃഷ്ണൻ കൂട്ടാല അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ, താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് എം.ദണ്ഡപാണി തുടങ്ങിയവർ പങ്കെടുത്തു. വർഷംതോറും നടപ്പിലാക്കി വരുന്ന ചികിത്സാ വിദ്യാഭ്യാസ ധനസഹായങ്ങൾ വിതരണം ചെയ്തു. ഹരിതശ്രീ സ്വയംസഹായ സംഘം രമ്യ ബാലകൃഷ്ണൻ (പ്രസിഡന്റ്), സി.ജയഭാരതി (സെക്രട്ടറി), അമ്പിളി മണി കണ്ഠൻ(ട്രഷറർ), തേജസ്സ് സ്വയംസഹായ സംഘം സി.വിജയ ലക്ഷ്മി (പ്രസിഡന്റ്), കെ.സുമ മോഹൻ (സെക്രട്ടറി), ഇ.വിനിതാ ഉണ്ണി (ട്രഷറർ), ശ്രേയസ്സ് സ്വയംസഹായ സംഘം സി.മിനി ( പ്രസിഡന്റ്), കെ.സുചിത്ര (സെക്രട്ടറി), എ.ജി.സുജ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |