SignIn
Kerala Kaumudi Online
Friday, 29 March 2024 11.41 AM IST

ജില്ലാ ക്ഷീരകർഷക സംഗമം

inogration

ചിറ്റൂർ: കോഴിപ്പാറ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ജില്ലാ ക്ഷീരകർഷക സംഗമം നല്ലേപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് എസ്.അനീഷ ഉദ്ഘാടനം ചെയ്തു. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.രജനി അദ്ധ്യക്ഷത വഹിച്ചു. പരിപാടിയോടനുബന്ധിച്ച് എൽ.പി, യു.പി ഹയർ സെക്കൻഡറി സ്‌കൂൾ വിഭാഗം വിദ്യാർത്ഥികൾക്കുള്ള 'നവമുകുളങ്ങൾ' എന്ന രചനാമത്സരങ്ങൾ സംഘടിപ്പിച്ചു. മത്സരങ്ങളിൽ പങ്കെടുത്ത 50 വിദ്യാർത്ഥികൾക്കും ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജെ.എസ്.ജയ സൂജീഷ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കുമരന്നൂർ ക്ഷീരസംഘം പ്രസിഡന്റ് രാജമാണിക്യം, മണ്ണാർകാട് ക്ഷീരസംഘം പ്രസിഡന്റ് ജോൺ സെൽവരാജ്, കോഴിപ്പാറ ക്ഷീരസംഘം പ്രസിഡന്റ് ദേവസഹായം, തുടങ്ങിയവർ പങ്കെടുത്തു.
ക്ഷീരകർഷക സംഗമത്തിന്റെ ഭാഗമായി 30, 31 തീയതികളിലായി കന്നുകാലി പ്രദർശനം,​ വിവിധ വിഷയങ്ങളിലുള്ള സെമിനാറുകൾ, ഡെയറി ക്വിസ്, ഡെയറി എക്സ്‌പോ എന്നിവ നടക്കും. ഏപ്രിൽ ഒന്നിന് നടക്കുന്ന സംഗമത്തിന്റെ പൊതുസമ്മേളനം ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും. വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, KSHEERAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.