ചെർപ്പുളശ്ശേരി: കുലുക്കല്ലൂർ മുളയൻകാവ് ഭഗവതി ക്ഷേത്രത്തിൽ ചെറിയ കാളവേലയും ഇടപ്പൂരവും ആഘോഷിച്ചു. തട്ടകത്തിലെ പത്തുതറ ദേശക്കാർ ഊഴമിട്ട് നടത്തുന്നതാണ് ചെറിയ കാളവേലയും ഇടപ്പൂരവും. ഇത്തവണ ഒരു പുലാത്തറ ദേശക്കാരായിരുന്നു നടത്തിപ്പുകാർ. താലപ്പൊലി കണ്ടത്തിൽ നിന്ന് താലം കൊളുത്തി തേർ എഴുന്നള്ളിപ്പും തുടർന്ന് ചേരാനല്ലൂർ ശങ്കരൻ കുട്ടിമാരാരുടെ പ്രമാണത്തിൽ പഞ്ചാരിമേളവുമുണ്ടായിരുന്നു. ഉപപൂരം വരവും പുതൻ തിറ, പറയപൂതൻ തുടങ്ങി അനുഷ്ടാന കലാരൂപങ്ങളും ഇടപുരത്തിന് ആഘോഷ പൊലിമ കൂട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |