കടമ്പഴിപ്പുറം: ഗുപ്തൻ സേവന സമാജം പാലത്തറ യൂണിറ്റ് വാർഷിക സമ്മേളനം സംസ്ഥാന സെക്രട്ടറി പി.ശശികുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.വി.സുബ്രമണ്യ ഗുപ്തൻ അദ്ധ്യക്ഷത വഹിച്ചു.
സമ്മേളനത്തിൽ എൽ.എസ്.എസ്, യു.എസ്.എസ്, സംസ്കൃതം സ്കോളർഷിപ്പ് വിജയികളെ ഉപഹാരം നൽകി അനുമോദിച്ചു. യൂണിറ്റ് സെക്രട്ടറി ഉണ്ണികൃഷ്ണൻ.സി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സന്തോഷ്.എ.കെ, രജിത് കൃഷ്ണ, രാമചന്ദ്രൻ.കെ, ഉണ്ണികൃഷ്ണൻ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |