ആലത്തൂർ: നിയോജക മണ്ഡലം സമഗ്ര കാർഷിക വികസന പദ്ധതി നിറയുടെ ഭാഗമായി നബാർഡ് ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന കാഡാ കനാലുകളുടെയും തോടുകളുടെയും പുനരുദ്ധാരണ പദ്ധതികളുടെ നിർമ്മാണം കെ.ഡി.പ്രസേനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആലത്തൂർ പഞ്ചായത്ത് പ്രസിഡന്റ് എ.ഷൈനി അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു മുഖ്യാതിഥിയായി. ആലത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചന്ദ്രൻ പരുവക്കൽ, സ്ഥിരം സമിതി അദ്ധ്യക്ഷരായ കുമാരി, ഫസീല,പി ബൈജു, അംഗങ്ങളായ ഐ നജീബ്,യു ഫാറൂഖ്, രാജലക്ഷ്മി,സഞ്ചു, മലമ്പുഴ കൃഷി എൻജിനീയറിംഗ് വിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ സാം കെ ജെയിംസ് തുടങ്ങിവർ സംസാരിച്ചു. നബാർഡ് ആർ.ഐ.ഡി.എഫ് 16 പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി വകുപ്പ് മുഖാന്തരം 29.23 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. ആലത്തൂർ, എരിമയൂർ,കിഴക്കഞ്ചേരി വണ്ടാഴി പഞ്ചായത്തുകളിലെ വിവിധ പദ്ധതികളാണ് നടപ്പാക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |