SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.00 AM IST

ശ്രദ്ധേയമായി കേരളകൗമുദി ആരോഗ്യ സുരക്ഷ സെമിനാർ

seminar

പാലക്കാട്: കേരളകൗമുദി ധോണി ലീഡ് കോളേജുമായി സഹകരിച്ച് നടത്തിയ ആരോഗ്യ സെമിനാർ ശ്രദ്ധേയമായി. സെമിനാറിൽ മനോമിത്ര സൈക്യാട്രിക് സെന്റർ കൗൺസിലർ കെ.ചന്ദ്രലേഖ 'മാനസികാരോഗ്യം' എന്ന വിഷയത്തിൽ ക്ലാസെടുത്തു.
നല്ല പ്രവർത്തിയും നല്ല ചിന്തയും ഉണ്ടെങ്കിലേ ശരിയായ ആരോഗ്യം ഉണ്ടാകൂവെന്നും നല്ല കാഴ്ചപ്പാടിലൂടെ വേണം നമ്മൾ ഓരോ വിഷയത്തെയും സമീപിക്കേണ്ടതെന്നും അവർ പറഞ്ഞു.
ജീവിതത്തിൽ നല്ല കാര്യങ്ങൾ മാത്രം ഏറ്റെടുക്കുകയും അത് നല്ല രീതിയിൽ നടത്തുകയും ചെയ്യുമ്പോഴുണ്ടാകുന്ന സന്തോഷം തന്നെയാണ് മാനസികാരോഗ്യത്തിന്റെ പ്രധാന മരുന്ന്. മനസ് എപ്പോഴും സന്തോഷമായിരിക്കാൻ ശ്രമിച്ചാൽ ഒരു പരിധിവരെ നമ്മുക്ക് പൂർണ്ണ ആരോഗ്യവാൻമാരായിരിക്കാൻ കഴിയും. ജീവിതത്തിലുണ്ടാകുന്ന വീഴ്ചകളിൽ നിന്ന് പൊരുതിക്കയറാൻ ഓരോരുത്തരുടെയും മനസിന് കഴിയണമെന്നും അവർ പറഞ്ഞു.
കേരളകൗമുദി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചതിനൊപ്പം മന്ത്രിയുടെ കൈയ്യിൽ നിന്ന് ഉപഹാരം ഏറ്റുവാങ്ങാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് ബാംഗ്ലൂർ മോഹൻ അസോസിയേറ്റ്സ് മാനേജിംഗ് ഡയറക്ടർ എം.കെ.മോഹനൻ പറഞ്ഞു.
നല്ല മനുഷ്യ ബന്ധങ്ങൾ ഉണ്ടാക്കാനും ഇടപഴകാനും സംസാരിക്കാനും കഴിയണമെങ്കിൽ നല്ല ആരോഗ്യം വേണമെന്നും ആരോഗ്യം തന്നെയാണ് ജീവിതത്തിന്റെ മുഖ്യഘടകമെന്നും ഹരീതകി ഹെർബൽ ഹെയർ ഓയിൽ കമ്പനി മാർക്കറ്റിംഗ് ഡയറക്ടർ രാമദാസ് പറഞ്ഞു. വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർ സെമിനാറിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, SEMINAR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.