SignIn
Kerala Kaumudi Online
Tuesday, 23 April 2024 3.51 PM IST

കെ.എസ്.ആർ.ടി.സി അധിക സർവീസുകൾ ആരംഭിച്ചു

ksrtc

പാലക്കാട്: വിഷു, ഈസ്റ്റർ അവധിയോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സി അധിക സർവീസുകൾ ആരംഭിച്ചു. പാലക്കാട് ഡിപ്പോയിൽ നിന്നും 15 അധിക സർവീസുകളാണ് നടത്തുന്നത്. കൂടുതൽ യാത്രക്കാരുള്ള തൃശൂർ, പട്ടാമ്പി, കോഴിക്കോട് ഭാഗങ്ങളിലേക്കാണ് അധിക സർവീസ്. ഇതിനുപുറമെ നിലവിലുള്ള സർവീസുകൾ അധിക ട്രിപ്പുകളും നടത്തുന്നുണ്ട്. നിലവിൽ 72 ഷെഡ്യൂളുകളാണ് പാലക്കാട് ഡിപ്പോയിൽ നിന്നും നടത്തുന്നത്. ചിറ്റൂർ ഡിപ്പോയിൽ നിന്നും എറണാകുളം, തൃശൂർ എന്നിവിടങ്ങളിലേക്കും വടക്കഞ്ചേരിയിൽ നിന്ന് തൃശൂരിലേക്കും അധിക സർവീസ് നടത്തുന്നുണ്ട്. മണ്ണാർക്കാടുനിന്നും അധിക സർവീസുകളില്ല. തിരക്ക് കൂടുന്ന സാഹചര്യത്തിൽ അതിനനുസരിച്ച് സർവീസുകൾ ക്രമീകരിക്കുമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു. ഈസ്റ്റർ കഴിയുംവരെ അധിക സർവീസുകളുണ്ടാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, KSRTC
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.