പാലക്കാട്: ശുചിത്വമിഷന്റെ നേതൃത്വത്തിൽ നവകേരളം കർമ്മപദ്ധതി 'തെളിനീരൊഴുകും നവകേരളം' കാമ്പെയിനിന്റെ ഭാഗമായി ജില്ലാതല പരിശീലകർക്ക് ട്രെയിനിംഗ് സംഘടിപ്പിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നടക്കുന്ന ജലാശയങ്ങളുടെ ജി.ഐ.എസ് മാപ്പിംഗ്, ജലഗുണനിലവാര പരിശോധന എന്നിവയുമായി ബന്ധപ്പെട്ടാണ് മങ്കര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ പരിശീലനം സംഘടിപ്പിച്ചത്. ജില്ലാതല പരിശീലനത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, ചെയർപേഴ്സൺമാർ, അസി. എൻജിനീയർമാർ, മുനിസിപ്പൽ എൻജിനീയർമാർ, തൊഴിലുറപ്പ് പദ്ധതിയിലെ അസി. എൻജിനീയർ, ഓവർസിയർമാർ എന്നിവർ പങ്കെടുത്തു.
ജില്ലാതല ടെക്നിക്കൽ പരിശീലനം മങ്കര പഞ്ചായത്ത് പ്രസിഡന്റ് ഗോകുൽദാസ് ഉദ്ഘാടനം ചെയ്തു. ജി.ഐ.എസ് മാപ്പിംഗ്, ജല ഗുണനിലവാര പരിശോധന എന്നിവ സംബന്ധിച്ച് സംസ്ഥാന ശുചിത്വമിഷൻ സാങ്കേതിക വിദഗ്ധർ ഓൺലൈനായി ക്ലാസെടുത്തു.
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് അദ്ധ്യക്ഷനായി. ശുചിത്വമിഷൻ ജില്ലാ കോഓർഡിനേറ്റർ ടി.ജി.അബിജിത്, തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ ഓർഡിനേറ്റർ ബാലഗോപാൽ, ശുചിത്വമിഷൻ അസി. കോ ഓർഡിനേറ്റർമാരായ ദീപ, ഷാദിയ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |