SignIn
Kerala Kaumudi Online
Saturday, 20 April 2024 8.38 AM IST

വൈക്കോൽ കൂന കത്തിനശിച്ചു

fire

നെന്മാറ: അടുക്കുകളായി സൂക്ഷിച്ച വൈക്കോൽ കൂനയ്ക്ക് തീപിടിച്ച് വൻ നാശനഷ്ടം. കരിമ്പാറയിലെ പാറയോട് ചേർന്ന സ്ഥലത്ത് അടുക്കുകളായി സൂക്ഷിച്ച 254 റോൾ വൈക്കോലാണ് ഇന്നലെ ഉച്ചയ്ക്ക് 2.30ന് അഗ്നിക്കിരയായത്. കരിമ്പാറയിലെ കർഷകനായ വി.കൃഷ്ണന്റേതാണ് വൈക്കോൽ. സമീപത്ത് താമസിക്കുന്നവർ പുക ഉയരുന്നത് കണ്ട് നാട്ടുകാരുടെ നേതൃത്വത്തിൽ തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും തീ ആളി കത്തിയതിനാൽ ശ്രമം വിഫലമായി. സമീപത്ത് സൂക്ഷിച്ചിരുന്ന മറ്റൊരു വൈക്കോൽ കൂന മൂടികെട്ടിയ പ്ലാസ്റ്റിക് ഷീറ്റിന് തീ പടർന്നതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ സമീപത്തെ വൈക്കോൽ കൂന പൊളിച്ചുമാറ്റി കൂടുതൽ തീപടരുന്നത് ഒഴിവാക്കി. ഏകദേശം 75,000 രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ആലത്തൂരിൽ നിന്നുള്ള അഗ്നിശമനസേന യൂണിറ്റെത്തിയാണ് തീ പൂർണമായും അണച്ചത്. അസി. സ്റ്റേഷൻ ഓഫീസർ സി.നാരായണന്റെ നേതൃത്വത്തിൽ ഡ്രൈവർ ഒ.പി.ഷാജു, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ സൈമൺ, മുത്തുക്കുട്ടി, ദിലീപ്, രതീഷ് പ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള ഫയർ യൂണിറ്റാണ് തീ അണച്ചത്. തീ കൂടുതൽ നിയന്ത്രണവിധേയമാക്കാൻ കൊല്ലങ്കോട് നിന്ന് ഒരു യൂണിറ്റ് എൻജിനും എത്തിയിരുന്നു. സംഭവത്തെ തുടർന്ന് നെന്മാറ പൊലീസും സ്ഥലത്തെത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, FIRE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.