തൃത്താല: ഗോപാലകൃഷ്ണ ഗോഖലേയുടെ 156ാം ജന്മദിനത്തോടനുബന്ധിച്ച് ഗോഖലേ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന അമൃതം ഏകദിന ക്യാമ്പിന്റെ സംഘാടക സമിതി രൂപീകരിച്ചു. മേയ് 8 നാണ് ക്യാമ്പ് നടക്കുന്നത്. വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നടക്കും .
2022-23 അദ്ധ്യയന വർഷത്തിൽ 4,5 ക്ലാസുകളിലേക്ക് പ്രവേശനം നേടുന്ന സ്കൂളിലെ വിദ്യാർത്ഥികൾക്കും മറ്റു വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കും ക്യാമ്പിൽ പങ്കെടുക്കാം. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വി.ബാലകൃഷ്ണൻ സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.കെ.രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു . ഗ്രാമ പഞ്ചായത്ത് അംഗം പി.ജയൻ , പ്രധാനാദ്ധ്യാപകൻ പി.വി.റഫീഖ് മാസ്റ്റർ, ജ്ഞാനോദയം ഗ്രന്ഥശാല പ്രസിഡന്റ് സി.മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു . കൂടുതൽ വിവരങ്ങൾക്ക് 9846756581, 9745214045.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |