പാലക്കാട്: സിവിൽ സ്റ്റേഷൻ കരയോഗ വാർഷികവും നവീകരിച്ച പ്രാർത്ഥന മണ്ഡപത്തിന്റെ ഉദ്ഘാടനവും കരയോഗം വനിതാ സമാജം തിരഞ്ഞെടുപ്പ് പൊതുയോഗവും താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ. കെ.കെ.മേനോൻ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് അഡ്വ. ആർ.ഗോപാലകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ, എം.ദണ്ഡപാണി, ആർ.സുകേഷ് മേനോൻ, സി.കരുണാകരനുണ്ണി, ഹരിദാസ് മച്ചിങ്ങൽ, എസ്.ഹരികുമാർ എന്നിവർ പങ്കെടുത്തു. കരയോഗം ഭാരവാഹികളായി അഡ്വ. ഗോപാലകൃഷ്ണപിള്ള (പ്രസിഡന്റ്), കെ.പ്രദീപ് കുമാർ (സെക്രട്ടറി), കെ.രാമദാസ് (ഖജാൻജി) എന്നിവരെയും വനിതാ സമാജം ഭാരവാഹികളായി പി.സുശീലദേവി (പ്രസിഡന്റ്), ഡോ. പി.ജ്യോതി ലക്ഷ്മി (സെക്രട്ടറി), എസ്.മഞ്ജുള (ഖജാൻജി) എന്നിവരെ പൊതുയോഗം ഐക്യകണ്ഠേന തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |