ഷൊർണൂർ: ഓൾ ഇന്ത്യ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷൻ ദ്വൈവാർഷിക സമ്മേളനം വി.കെ.ശ്രീകണ്ഠൻ എം.പി.ഉദ്ഘാടനം ചെയ്തു. ടി.ഹരീന്ദ്രദാസ് അദ്ധ്യക്ഷത വഹിച്ചു. കെ.കെ.കേശവൻ, ആർ.ജി.പിള്ള, ജയേഷ് ശങ്കർ, കെ.മധുസൂദനൻ, ഇ.കെ.ബാബു, പി.വിജയകുമാർ എന്നിവർ പങ്കെടുത്തു. പുതിയ ഡിവിഷൻ കമ്മിറ്റി ഭാരവാഹികളായി പി.കെ.അശോകൻ (പ്രസിഡന്റ്), കെ.എസ്.ശ്രീജു (സെക്രട്ടറി), പി.മഹേഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. ആഴ്ചയിൽ ഒരു ദിവസം വിശ്രമം, ജോലി സമയം എട്ട് മണിക്കൂറാക്കി കുറയ്ക്കുക, നിർത്തലാക്കിയ പാസഞ്ചർ ട്രെയിൻ സർവീസുകൾ പുനസ്ഥാപിക്കുക, രാത്രി ജോലി ആറിൽ നിന്നും രണ്ടായി കുറക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |