നെന്മാറ: കേരള പ്രവാസി സംഘവും നെന്മാറ അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസും സംയുക്തമായി അവൈറ്റിസ് ഹോസ്പിറ്റൽ ഹാളിൽ ഇഫ്താർ സംഗമം നടത്തി. കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.ഡി.പ്രസേനൻ എം.എൽ.എ മുഖ്യാഥിതിയായി. നെന്മാറ പഞ്ചായത്ത് പ്രസിഡന്റ് പ്രബിത ജയൻ, അവൈറ്റിസ് ഹോസ്പിറ്റൽ സി.ഇ.ഒ ദീപക് നായർ, അജേഷ് കുണ്ടൂർ, വി.കെ.ഉമ്മർ, കെ.പ്രേമൻ, കെ.നാരായണൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |