മണ്ണാർക്കാട്: നഗരസഭയിലെ പാലിയേറ്റീവ് രോഗികൾക്ക് നഗരസഭ ചെയർമാൻ ഫായിദ ബഷീർ സ്നേഹക്കിറ്റ് വിതരണം ചെയ്തു. നഗരസഭയിലെ 150-ഓളം പാലിയേറ്റീവ് രോഗികൾക്കാണ് പെരുന്നാളിനോടനുബന്ധിച്ച് ചെയർമാൻ സ്നേഹക്കിറ്റ് വിതരണം ചെയ്തത്. പാലിയേറ്റീവ് നേഴ്സ് രചനി, ആശാവർക്കർ സൽമ എന്നിവർക്ക് കിറ്റുകൾ കൈമാറി. 12 ഓളം വരുന്ന ഭക്ഷണസാധനങ്ങൾ അടങ്ങിയതാണ് കിറ്റ്. കഴിഞ്ഞ വർഷവും നഗരസഭ ചെയർമാൻ പാലിയേറ്റീവ് രോഗികൾക്കായി ഭക്ഷണ കിറ്റുകൾ നൽകിയിരുന്നു. ചടങ്ങിൽ ഫായിദ ഹൈപ്പർ മാർക്കറ്റ് മാനേജിംഗ് ഡയറക്ടർമാരായ അനസ് ചീരത്തടയൻ, അഷ്റഫ് മോങ്ങം, മാനേജർ അസീസ്, രതീഷ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |