പാലക്കാട്: കേരള പ്രദേശ് ഗാന്ധിദർശൻ വേദി ജില്ലാ കൗൺസിൽ യോഗം ജില്ലാ ചെയർമാൻ പി.പി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. മുതിർന്ന കോൺഗ്രസ് നേതാവും മഹാരാഷ്ട്ര മുൻ ഗവർണറുമായിരുന്നു കെ.ശങ്കരനാരായണന്റെ നിര്യാണത്തിൽ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ജില്ലയിൽ സമാധാനാന്തരീക്ഷം ഉപ്പുവരുത്താൻ ആഭ്യന്തരവകുപ്പും ജില്ലാ ഭരണകൂടവും എല്ലാ രാഷ്ട്രീയ പാർട്ടികളും മുൻകൈ എടുക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു. മേയ് ഏഴ്, എട്ട് തീയ്യതികളിൽ ആലുവയിൽ നടക്കുന്ന ഗാന്ധിദർശൻ വേദി സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പിൽ ജില്ലയിൽ നിന്ന് പത്തുപേരെ പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എ.ശിവരാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എം.വി.ആർ.മേനോൻ, എ.ഗോപിനാഥൻ, എം.എം.തോമസ്, വി.ആർ.കുട്ടൻ, കെ.ടി.പുഷ്പവല്ലി നമ്പ്യാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |