പാലക്കാട്: ജില്ലയിൽ ഭക്ഷ്യസുരക്ഷാവിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഇറച്ചി കണ്ടെത്തി. ഇന്നലെ നടത്തിയ പരിശോധനയിൽ 25 കിലോ പഴകിയ ഇറച്ചിയാണ് പിടികൂടിയത്. മലമ്പുഴ, പാലക്കാട് ടൗൺ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് പഴകിയ ഇറച്ചി കണ്ടെത്തിയത്. കാസർകോട് ഷവർമ കഴിച്ച് പെൺകുട്ടി മരിച്ചതിനെ തുടർന്ന് സംസ്ഥാനത്താകെ നടക്കുന്ന പരിശോധനയുടെ ഭാഗമായാണ് തുടർച്ചയായുള്ള പരിശോധന.
തിങ്കളാഴ്ച പാലക്കാട് നഗരത്തിലെ പരിശോധനയിൽ 15 കിലോ പഴകിയ കോഴിയിറച്ചി പിടികൂടിയിരുന്നു. നാല് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും ഒരു സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദ് ചെയ്യുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |