SignIn
Kerala Kaumudi Online
Saturday, 20 April 2024 9.42 AM IST

കെ ഫോൺ ഇങ്ങെത്തുന്നു

k-fon

 ഇതുവരെ സ്ഥാപിച്ചത് 975 ഓഫീസുകളിൽ

പാലക്കാട്: സംസ്ഥാനത്ത് മികച്ച ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ടിവിറ്റി ഒരുക്കാൻ ലക്ഷ്യമിടുന്ന കെ.ഫോൺ പദ്ധതിയുടെ ജില്ലയിലെ പ്രവർത്തനം അതിവേഗം പുരോഗമിക്കുന്നതായി അധികൃതർ. ജില്ലയിലെ ആകെ 1990 സർക്കാർ സ്ഥാപനങ്ങളിലാണ് കെ ഫോൺ സ്ഥാപിക്കുന്നത്. നിലവിൽ 975 സർക്കാർ സ്ഥാപനങ്ങളിൽ കെ ഫോൺ സ്ഥാപിച്ച് ഇന്റർനെറ്റ് ഉപയോഗം ആരംഭിച്ചു. അടുത്തമാസത്തോടെ എല്ലാ ഓഫീസുകളിലും നെറ്റ് വർക്ക് സ്ഥാപിക്കൽ പൂർത്തിയാകുമെന്ന് പദ്ധതി നടപ്പിലാക്കുന്ന കേരള സ്റ്റേറ്റ് ഐ.ടി ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് അധികൃതർ പറഞ്ഞു. കേരള സ്റ്റേറ്റ് ഐ.ടി ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡും കെ.എസ്.ഇ.ബിയും സംയോജിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഒപ്റ്റിക്കൽ ഗ്രൗണ്ട് വയറുകൾ സ്ഥാപിക്കുന്ന ജോലി അന്തിമഘട്ടത്തിലാണ്. ആകെയുള്ള 275 കിലോമീറ്ററിൽ 274 കിലോമീറ്ററും പൂർത്തിയായി. കൂടാതെ കെ.എസ്.ഇ.ബി തൂണുകളിലൂടെ കെ ഫോണിന്റെ ഒപ്റ്റിക്കൽ ഫൈബർ കേബിൾ സ്ഥാപിക്കുന്ന ജോലി 50 ശതമാനം പൂർത്തിയായി. 2640 കിലോമീറ്ററിൽ 1235 കിലോമീറ്ററും പൂർത്തിയായി. മേൽപ്പാലങ്ങൾ, റെയിൽപ്പാളങ്ങൾ എന്നിവയ്ക്ക് മുകളിലൂടെ വയറുകൾ വലിക്കുമ്പോൾ ഉണ്ടാകുന്ന തടസങ്ങളെല്ലാം സമയബന്ധിതമായി നീക്കിയാണ് പ്രവർത്തനം പുരോഗമിക്കുന്നത്.

വൈദ്യുതി കാലുകളിലൂടെ വലിക്കുന്ന കേബിളുകളിൽ സ്ട്രീറ്റ് ബോക്സുകൾ (പോയിന്റ് ഒഫ് പ്രസൻസ്) ഘടിപ്പിച്ചാണ് കണക്ഷൻ നൽകുന്നത്. ജില്ലയിൽ 39 ബോക്സുകൾ സ്ഥാപിക്കേണ്ടവയിൽ 21 എണ്ണത്തിന്റെ പ്രവർത്തനവും പൂർത്തിയായി. കാക്കനാട് ഇൻഫോ പാർക്കിലാണ് സംസ്ഥാനത്തെ കെ ഫോൺ ശൃംഖലയുടെ നെറ്റ് വർക്ക് ഓപ്പറേഷൻ സെന്റർ (എൻ.ഒ.സി). ജില്ലയിലെ കേബിൾ ശൃംഖലയിലെ പ്രധാനകേന്ദ്രം (കോർ പോപ്) പറളിയിലാണ്. ഒറ്റപ്പാലം, പത്തിരിപ്പാല, പഴയന്നൂർ, വെണ്ണക്കര, നെന്മാറ, കണ്ണംപുള്ളി, വടക്കഞ്ചേരി, ചിറ്റടി തുടങ്ങിയ ഉപകേന്ദ്രങ്ങൾ വഴിയാണ് കൂടുതൽ പ്രദേശങ്ങളിലേക്ക് കേബിൾ ശൃംഖല എത്തിക്കുന്നത്. ഈ പ്രദേശങ്ങളിലെ സർക്കാർ സ്ഥാപനങ്ങൾക്കും അക്ഷയസെന്ററുകൾക്കും സ്‌കൂളുകൾക്കും കണക്ഷൻ നൽകാൻ സംവിധാനവും ഒരുക്കിയിട്ടുണ്ട്.

 ഒപ്റ്റിക്കൽ ഫൈബർ കേബിൾ സ്ഥാപിക്കുന്നതിന് മിനിമം അഞ്ച് മണിക്കൂറോളം വൈദ്യുതി ഓഫ് ചെയ്യണം. നിലവിൽ കടുത്ത ചൂട് കാരണം ഇത്തരം പ്രവർത്തനങ്ങൾക്കാണ് തടസംനേരിടുന്നത്. ആദ്യം പ്രവർത്തനം ആരംഭിച്ച സ്ഥാപനങ്ങളിൽ ചെറിയ രീതിയിലുള്ള നെറ്റ് വർക്ക് പ്രശ്നങ്ങളെല്ലാം പരിഹരിച്ച് നിലവിൽ പൂർണതോതിൽ പ്രവർത്തനക്ഷമമാക്കി.

മോസസ് രാജ്കുമാർ, കെ ഫോൺ പ്രൊജക്ട് ഹെഡ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.