അട്ടപ്പാടി: മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഗാന്ധിഗ്രാമം പദ്ധതിയിലുൾപ്പെടുത്തി നെന്മാറ അവൈറ്റിസ് ഇൻസ്റ്റിറ്റ്യുട്ട് ഒഫ് മെഡിക്കൽ സയൻസസ് അട്ടപ്പാടിക്ക് നൽകിയ ആധുനിക സംവിധാനങ്ങളുള്ള ആംബുലൻസ് സി.ഇ.ഒ ദീപക് നായർ വി.കെ.ശ്രീകണ്ഠൻ എം.പിക്ക് കൈമാറി.
ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് കർമ്മം വി.കെ.ശ്രീകണ്ഠൻ എം.പിയും എൻ.ഷംസുദ്ദീൻ എം.എൽ.എയും ചേർന്ന് നിർവഹിച്ചു. കെ.പി.സി.സി സെക്രട്ടറി പി.വി.രാജേഷ്, അട്ടപ്പാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷിബു സിറിയക്, അവൈറ്റിസ് പി.ആർ.മാനേജർ ഭാരത് കുമാർ, ഹെഡ് പെരിഫറൽ യൂണിറ്റ്സ് വിപിൻ.വി.പി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |