കൊല്ലങ്കോട്: എസ്.എൻ.ഡി.പി കൊല്ലങ്കോട് യൂണിയന്റെ കീഴിലുള്ള എലവഞ്ചേരി ശാഖാ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു. യൂണിയൻ സെക്രട്ടറി എ.എൻ.അനുരാഗ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ആർ.അരവിന്ദാക്ഷൻ മുഖ്യ പ്രഭാഷണം നടത്തി. കൗൺസിലർമാരായ കെ.ദിവാകരൻ എം.ബാലകൃഷ്ണൻ വനിതാ സംഘം പ്രസിഡന്റ് മായാ ഗിരിധരൻ, അനന്തകൃഷ്ണൻ രാജൻ തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ആർ.സ്വാമിനാഥൻ (പ്രസിഡന്റ്) കെ.എ.രാജൻ (വൈസ് പ്രസിഡന്റ്) കെ.അനന്തകൃഷ്ണൻ (സെക്രട്ടറി) യൂണിയൻ കൗൺസിലർ എം.ബാലകൃഷ്ണൻ എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |