എലപ്പുള്ളി: ഗവ. ഹയർസെക്കൻഡറി സ്കൂളിൽ 'കളിക്കൂട്ടം' കുട്ടികളുടെ ക്യാമ്പിന് തുടക്കമായി. കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള അവധിക്കാല വിനോദവിഞ്ജാന വിദ്യാഭ്യാസ സൗഹൃദ ക്യാമ്പ് ഓയ്സ്ക സംസ്ഥാന സെക്രട്ടറി ഡോ.എൻ.ശുദ്ധോദനൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എലപ്പുള്ളി പഞ്ചായത്ത് മെമ്പർ സുധീഷ് കുമാർ, പ്രിൻസിപ്പൽ വത്സല, പ്രധാന അദ്ധ്യാപിക ഷൈലജ മധു, ഷാജിത എന്നിവർ പങ്കെടുത്തു. അക്ഷര കേളി, ഗണിതം മധുരം, ലളിതം ശാസ്ത്രം , ഇംഗ്ലീഷ് വിഗ്ലീഷ്, നടനം നാടകം, യോഗ, ഗെയിംസ് തുടങ്ങിയ ഇനങ്ങളിൽ കുട്ടികൾക്ക് പരിശീലനം ലഭ്യമാക്കും. മേയ് 14ന് ക്യാമ്പ് സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |