അഗളി: സമഗ്ര ആദിവാസി വികസന പദ്ധതി, കുടുംബശ്രീ മിഷൻ ബാലവിഭവ കേന്ദ്രം, പുതൂർ ബാലഗോത്ര പഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തിൽ 'വേനൽ പറവകൾ' ക്യാമ്പ് കക്കുപടി അംബേദ്കർ ട്രെയിനിംഗ് സെന്ററിൽ ആരംഭിച്ചു. കൊവിഡ് മഹാമാരിക്ക് ശേഷം ആദ്യമായിട്ടാണ് കുടുംബശ്രീ കുട്ടികൾക്ക് വേണ്ടി ക്യാമ്പ് ഒരുക്കിയത്. ക്യാമ്പ് പുതൂർ പഞ്ചായത്ത് സമിതി പ്രസിഡന്റ് ചന്ദ്ര ഏലച്ചിവഴി ഉദ്ഘാടനം ചെയ്തു. ശാന്തി അദ്ധ്യക്ഷത വഹിച്ചു.
പുതൂർ പഞ്ചായത്തിലെ വിവിധ ഊരുകളിൽ നിന്നായി 50 ബാലഗോത്ര സഭ പ്രതിനിധികൾ പങ്കെടുത്തു. പുഴ മലീനികരണത്തിനെതിരെ കുട്ടികൾ പ്രതിജ്ഞ ചെയ്തു. വിവിധ വിഷയങ്ങളിൽ അരുൺ ചന്ദ്രൻ, ജോസന, റെനില, രാജാമണി എന്നിവർ കുട്ടികളുമായി സംവദിച്ചു. കുടുംബശ്രീ പ്രൊജക്ട് ഓഫീസർ മനോജ് മുഖ്യാതിഥിയായി. ബിനിൽ കുമാർ, സുധീഷ് മരുതലം എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |