പാലക്കാട്: നെൽകർഷകർക്ക് സംഭരണ വില ലഭിക്കാത്തതിൽ കിസാൻ ജനത (എസ്) ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു. നെൽകർഷകർക്ക് താരതമ്യേന നല്ല വില ലഭിച്ചിട്ടും മറുനാടൻ നെല്ല് വില്പന സംഘങ്ങൾക്കായി സംഭരണം വൈകിപ്പിക്കുകയാണ്. ഇതോടെ തുക ലഭിക്കാതെ ജില്ലയിലെ കർഷകർ ഒന്നാംവിള ഇറക്കുന്നതിനായി വലിയ സാമ്പത്തിക ബുദ്ധിമുട്ടാണ് നേരിടുന്നത്. അതിനാൽ കർഷകർക്ക് എത്രയും പെട്ടെന്ന് തുക അനുവദിക്കണമെന്ന് കിസാൻ ജനത ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗം കിസാൻ ജനത ജില്ലാ പ്രസിഡന്റ് എടത്തറ രാമകൃഷണൻ ഉദ്ഘാടനം ചെയ്തു. ഭാസ്കരൻ , എൻ.കൃഷ്ണകുമാർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |