SignIn
Kerala Kaumudi Online
Tuesday, 23 April 2024 6.06 PM IST

പാലക്കാട് ഡിവിഷന്റെ വരുമാനം 33.69 ശതമാനം വർദ്ധിച്ചു

train

2021 - 22 വർഷത്തിൽ ഡിവിഷന്റെ ആകെ വരുമാനം- 926.91 കോടി രൂപ

പാലക്കാട്: കൊവിഡ് സാഹചര്യങ്ങൾക്കിടയിലും 2021 - 22 വർഷത്തിൽ പാലക്കാട് റെയിൽവേ ഡിവിഷന്റെ വരുമാനം 33.69 ശതമാനം വർദ്ധിച്ചു. 2021 - 22 വർഷത്തിൽ 926.91 കോടി രൂപയാണ് പാലക്കാട് ഡിവിഷന്റെ ആകെ വരുമാനം. 687 കോടി രൂപയാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും യാത്രക്കാരുടെ എണ്ണം വർദ്ധിച്ചത് സഹായകമായി. 235 ലക്ഷം ആളുകളാണ് ഇക്കാലയളവിൽ യാത്ര ചെയ്തത്. തീവണ്ടിയിൽ 1.92 ദശലക്ഷം ടൺ കൽക്കരി കടത്താൻ സാധിച്ചു. പാളം നവീകരണത്തിലും ഡിവിഷൻ മികച്ച പ്രകടനം നടത്തി. 45 കിലോമീറ്ററിൽ പാളം ഘടിപ്പിക്കുന്ന കോൺക്രീറ്റ് കട്ടകളായ സ്ലീപ്പറുകൾ പുതുക്കി. 112 കിലോമീറ്ററിൽ കരിങ്കൽ ജെല്ലിയും വിരിച്ചു.

എൻജിൻ, കോച്ച് എന്നിവയുടെ അറ്റകുറ്റപ്പണികൾ മികച്ച രീതിയിൽ നടത്തിയതിന് പാലക്കാട് ഡിവിഷന് കീഴിലുള്ള മാവേലി എക്സ്പ്രസിനെ മികച്ച തീവണ്ടിയാക്കാൻ കഴിഞ്ഞു. പഴയ ഇരുമ്പും മറ്റ് ആക്രിസാധനങ്ങളും വിറ്റ് 42 കോടി രൂപയുടെ വരുമാനം സ്റ്റോർവിഭാഗവും റെയിൽവേ ഡിവിഷന് നേടിക്കൊടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, TRAIN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.