SignIn
Kerala Kaumudi Online
Friday, 29 March 2024 1.46 AM IST

താലപ്പൊലി ആഘോഷിച്ചു

temble

മണ്ണാർക്കാട്: വാദ്യവിശേഷങ്ങളും വർണ്ണകാഴ്ചകളുമൊരുക്കി മണ്ണാർക്കാട് പെരിമ്പടാരി പോർക്കൊരിക്കൽ ഭഗവതി ക്ഷേത്രത്തിൽ താലപ്പൊലി ആഘോഷിച്ചു. ദേശവേലകളുടെ സംഗമം വർണ്ണാഭമായി. രാവിലെ കൂട്ടഗണപതി ഹോമം, മുട്ടറുക്കൽ, താലപ്പൊലി കൊട്ടിയറിയിക്കൽ, ദാരികവധം പാട്ട് എന്നിവ നടന്നു. ഉച്ചയ്ക്കു ശേഷം രണ്ട് മണിയോടെ പെരിമ്പടാരി, പോത്തോഴി, പറമ്പുള്ളി, ചങ്ങലീരി, വേണ്ടാംകുറുശ്ശി, കൂനിവരമ്പ്, കുമരംപുത്തൂർ, കുമരംപുത്തൂർ യുവജന സംഘം, ചങ്ങലീരി വിഷ്ണു ക്ഷേത്രം, കാഞ്ഞിരംപാടം, കിഴക്കുമ്പുറം, വള്ളുവമ്പുഴ എന്നിവിടങ്ങളിൽ നിന്നുള്ള ദേശവേലകൾ പുറപ്പെട്ടു. ഏഴ് മണിയോടെ കൂത്തുമാടം ഗ്രൗണ്ടിൽ സമാപിച്ചു. പൂതൻ, തിറ, കാള, പൂക്കാവടി, ഗജവീരൻമാർ എന്നിവയുടെ അകമ്പടിയോടെ ദേശവേലകൾ എഴുന്നെള്ളി. ആറു മണിക്ക് ഗജവീരൻമാർ കാവുകയറി ദേവിയെ വണങ്ങി. താലപ്പൊലി, എഴുന്നെള്ളത്ത്, കളംപാട്ട് എന്നിവയോടെ ആഘോഷം സമാപിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, THALAPOLI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.