കുത്തനൂർ: ഗ്രാമീണ തൊഴിൽ വികസന പദ്ധതിയുടെ ഭാഗമായി കുത്തന്നൂർ പഞ്ചായത്തും പഞ്ചാബ് നാഷണൽ ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ പി.എൻ.ബി മെറ്റലൈഫും സംയുക്തമായി കുത്തന്നൂർ ഹോമിയോ ഹോസ്പിറ്റൽ ഹാളിൽ തൊഴിലവസര മേള നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.ടി.സഹദേവൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫരീദ ഫിറോസ് അദ്ധ്യക്ഷത വഹിച്ചു. ഗോപാലകൃഷ്ണൻ ക്ലാസെടുത്തു. കുടുംബശ്രീ ചെയർപേഴ്സൺ ദിവ്യ സ്വാമിനാഥൻ, വാർഡ് അംഗം അംബുജം, രാജേഷ് ബാബു, റീന എന്നിവർ പങ്കെടുത്തു. തൊഴിലവസര സെമിനാറും എസ്.എസ്.എൽ.സിയും അതിനു മുകളിൽ യോഗ്യതയുള്ള 30- 65 മദ്ധ്യേ പ്രായമുള്ള ഉദ്യോർത്ഥികളെ ഒഴിവുകളിലേക്കുള്ള നിയമന അഭിമുഖവും നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |