SignIn
Kerala Kaumudi Online
Tuesday, 23 April 2024 3.56 PM IST

മരുതൂർ മൃഗാശുപത്രി പോളിക്ലിനിക്കായി ഉയർത്തും

mla

പട്ടാമ്പി: പട്ടാമ്പി ഗവ. കോളേജിന് സമീപം പ്രവർത്തിക്കുന്ന മരുതൂർ മൃഗാശുപത്രിയെ പോളിക്ലിനിക്കായി ഉയർത്തുന്നതിന്റെ ഭാഗമായി പുതിയ കെട്ടിടം നിർമ്മിക്കുന്നതിന്റെ ടെൻഡർ നടപടികൾ പൂർത്തിയായി. ദീർഘകാലമായി ശോചനീയാവസ്ഥയിലായ മൃഗാശുപത്രിയെ നവീകരിക്കുവാൻ നടപടികൾ സ്വീകരിക്കുമെന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പ് വേളയിൽ മുഹമ്മദ് മുഹ്സിൻ എം.എൽ.എ വാഗ്ദാനം നൽകിയിരുന്നു. റീബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി കെട്ടിട നിർമ്മാണത്തിന് ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. തദ്ദേശഭരണ വകുപ്പിന്റെ എൻജിനീയറിംഗ് വിഭാഗമാണ് പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത്.

പദ്ധതി പ്രദേശം എം.എൽ.എ സന്ദർശിച്ചു. കെട്ടിട നിർമ്മാണം ഉടൻ പൂർത്തികരിക്കുന്നതിനു ആവശ്യമായ നിർദേശങ്ങൾ നൽകിയതായി എം.എൽ.എ അറിയിച്ചു. ഓങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് രതി ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് ടി.പി.രജീഷ്, വികസന സ്റ്റാൻഡിംഗ് ചെയർപേഴ്സൺ പ്രിയ പ്രശാന്ത്, ജലജ ശശികുമാർ എന്നിവരും എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, POLYCLINIC
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.