SignIn
Kerala Kaumudi Online
Thursday, 25 April 2024 4.44 AM IST

ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

cleaning

പട്ടാമ്പി: ആരോഗ്യ സുരക്ഷയ്ക്ക് മാലിന്യമുക്ത പരിസരം എന്ന സന്ദേശവുമായി പട്ടാമ്പി നഗരസഭയുടെ നേതൃത്വത്തിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പട്ടാമ്പി ഗവ. സംസ്‌കൃത കോളേജ് പരിസരത്തുനിന്ന് ആരംഭിച്ച ശുചീകരണ പ്രവർത്തനം നഗരസഭ ചെയർപേഴ്സൺ ഒ.ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ടി.പി.ഷാജി അദ്ധ്യക്ഷത വഹിച്ചു. കോളേജിലെ എൻ.സി.സി യൂണിറ്റ്, നഗരസഭ ശുചീകരണ വിഭാഗം ജീവനിക്കാർ, ഹരിത കർമ്മസേന, തൊഴിലുറപ്പ് തൊഴിലാളികൾ, സന്നദ്ധ സംഘടനകൾ എന്നിവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. നഗരസഭ സ്ഥിരം അദ്ധ്യക്ഷരായ പി.വിജയകുമാർ, കെ.ടി.റുഖിയ, കൗൺസിലർമാരായ കെ.ആർ.നാരായണ സ്വാമി, എം.ശ്രീനിവാസൻ, പി.കെ.മഹേഷ്, നഗരസഭ സെക്രട്ടറി ഇ.നാസിം എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, CLEANIMG
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.