പാലക്കാട്: റോഡ് സുരക്ഷയുടെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം ജില്ലയിൽ വാഹന പരിശോധന ശക്തമാക്കി. മഴക്കാലത്ത് റോഡപകടത്തിന്റെ തോത് കുറയ്ക്കുക എന്നതാണ് പരിശോധനയുടെ ലക്ഷ്യം.
വാഹനാപകടങ്ങളിൽ പെടുന്നതിൽ ഏറെയും ഇരുചക്രവാഹന യാത്രികരാണ്. മതിയായ സുരക്ഷാ ഉപകരണങ്ങൾ ധരിക്കാതെയും ഗതാഗത നിയമങ്ങൾ ലംഘിച്ചും യാത്ര ചെയ്യുന്നതാണ് അപകടം വർദ്ധിക്കാൻ കാരണം. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും നിയമ ലംഘനങ്ങൾ നടത്തുന്നവരുടെ ലൈസൻസ് റദ്ദാക്കുമെന്നും അധികൃതർ പറഞ്ഞു. വാളയാർ - വടക്കഞ്ചേരി ദേശീയപാതയിൽ വാഹനങ്ങൾ ചുവപ്പ് സിഗ്നൽ തെറ്റിച്ച് വാഹനം ഓടിക്കുന്നതായി വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഈ ഭാഗങ്ങളിൽ പരിശോധന ഊർജിതമാക്കുമെന്നും എൻഫോഴ്സ്മെന്റ് ആർ.ടി.ഒ എം.കെ.ജയേഷ് കുമാർ അറിയിച്ചു.
ഇങ്ങനെ വാഹനം ഓടിച്ചാൽ പിടിവീഴും
ഹെൽമെറ്റ് ധരിക്കാതെ വാഹനം ഓടിക്കുക.
ട്രിപ്പിൾ റൈഡിംഗ്
അമിത വേഗത
ചുവപ്പ് സിഗ്നൽ തെറ്റിച്ച് വാഹനം ഓടിക്കുക.
നിരത്തിൽ അപകടകരമായ രീതിയിൽ വാഹനം ഓടിക്കുക.
പരിശോധന വേളകളിൽ വാഹനം നിർത്താതെ പോകുക.
മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിക്കുക.
മദ്യപിച്ച് വാഹനം ഓടിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |