മണ്ണാർക്കാട്: കളഞ്ഞുകിട്ടിയ പണം ഉടമയ്ക്ക് തിരികെ ഏൽപ്പിച്ച് 'നന്മ' ആംബുലൻസ് ഡ്രൈവർമാർ മാതൃകയായി. ഇന്നലെ രാവിലെയാണ് മണ്ണാർക്കാട് ടൗൺ പരിസരത്ത് നന്മ ആംബുലൻസ് നിറുത്തുന്ന ഗ്രൗണ്ടിന് സമീപത്തുനിന്നും വലിയ തുകയടങ്ങിയ പേഴ്സ് ആംബുലൻസ് ഡ്രൈവേഴ്സ് സംഘത്തിന് കിട്ടിയത്. ഉടനെ സമൂഹമാദ്ധ്യങ്ങൾ വഴി സന്ദേശം കൈമാറി. തുടർന്ന് ഉടമയെ കണ്ടെത്തി പണം തിരികെ ഏൽപ്പികച്ചു. ബാങ്കിൽ അടയ്ക്കാനായി കൊണ്ടുപോകുകയായിരുന്ന ജോലിസ്ഥലത്തെ കളക്ഷൻ തുകയാണ് യുവാവിന്റെ കൈയിൽ നിന്ന് നഷ്ടമായത്. ഡ്രൈവർമാരായ റിയാസ്, അനസ്, അക്ഷയ്, നിതീഷ്എന്നിവരാണ് ഉടമയെ കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |