SignIn
Kerala Kaumudi Online
Friday, 29 March 2024 6.49 PM IST

കേരളത്തിലെ ഏറ്റവും മികച്ചത് ' ഒറ്റപ്പാലം പൊലീസ് സ്‌റ്റേഷൻ'

police-station
ഒറ്റപ്പാലം പൊലീസ് സ്‌റ്റേഷൻ'


ഒറ്റപ്പാലം: സംസ്ഥാനത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷൻ എന്ന അംഗീകാരവുമായി ഒറ്റപ്പാലം സ്റ്റേഷന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ദേശീയ പുരസ്‌കാരം. ഡി.ജി.പിയാണ് പാലക്കാട് എസ്.പിക്ക് ഇതു സംബന്ധിച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കത്ത് കൈമാറിയത്. 2021 വർഷത്തെ മികച്ച സേവനങ്ങളാണ് ഒറ്റപ്പാലം പൊലീസ് സ്റ്റേഷനെ ഈ വലിയ ബഹുമതിക്ക് സഹായിച്ചത്. കുറ്റാന്വേഷണ മികവ്, ക്രമസമാധാന പാലനം, കേസുകൾ തീർപ്പാക്കുന്നതിലെ കാര്യക്ഷമത, ജനക്ഷേമ പ്രവർത്തനങ്ങൾ, സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങൾ പരിഹരിക്കുന്നതിലെ മികവ് എന്നിങ്ങനെ നിരവധി ഘടകങ്ങൾ പരിശോധിച്ചാണ് പുരസ്‌കാരം.
2021ൽ സ്‌റ്റേഷൻ ഹൗസ് ഓഫീസറായിരുന്ന ഉദ്യോഗസ്ഥനാണ് വെള്ളിയാഴ്ച രാവിലെ 10.30ന് തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സ്വീകരിക്കുക. ജില്ലയിൽ ഏറ്റവും വലിയ അധികാര പരിധിയുള്ള ഒറ്റപ്പാലം സ്റ്റേഷൻ കേസുകൾ രജിസ്റ്റർ ചെയ്യുന്ന കാര്യത്തിലും മുന്നിലാണ്. പൊലീസ് ഇൻസ്‌പെക്ടർ വി.ബാബു രാജൻ, സബ് ഇൻസ്‌പെക്ടർ പി.ശിവശങ്കരൻ എന്നിവരുടെ നേതൃത്വത്തിലാണ് ഒറ്റപ്പാലം പൊലീസ് സ്‌റ്റേഷന്റെ ഇപ്പോഴത്തെ പ്രവർത്തനം. സംസ്ഥാനത്തെ മികച്ച പൊലീസ് സ്‌റ്റേഷൻ എന്ന അംഗീകാരം നേടിയ ഒറ്റപ്പാലം പൊലീസ് സ്റ്റേഷന് സാമൂഹ്യ മാദ്ധ്യമങ്ങളിലും വിവിധ സംഘടനകളുടെയും അഭിനന്ദന പ്രവാഹമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.