മലമ്പുഴ: 'രക്തദാനം ചെയ്യൂ ജീവൻ നൽകൂ' എന്ന സന്ദേശമുയർത്തി എ.ഐ.വൈ.എഫ് മലമ്പുഴ മണ്ഡലം കമ്മിറ്റിയുടെയും ആർ.ഐ.ബി.കെ ചാരിറ്റബിൾ ട്രസ്റ്റിന്റെയും പാലക്കാട് ജില്ല ബ്ലഡ് ബാങ്കിന്റെയും ധോണി ലീഡ് കോളേജിന്റെയും സഹരണത്തോടെ രക്ത ദാന ക്യാമ്പ് നടത്തി.
ധോണി ലീഡ് കോളേജിൽ സംഘടിപ്പിച്ച ക്യാമ്പ് സി.പി.ഐ മലമ്പുഴ മണ്ഡലം സെക്രട്ടറി വി.എസ്.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സഹിഷ്ണു ടി.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
ആർ.ഐ.ബി.കെ ജില്ലാ പ്രസിഡന്റ് സുരേഷ് പട്ടാമ്പി, ജില്ലാ സെക്രട്ടറി നൗഫൽ, ജില്ലാ ട്രഷറർ റഷീദ്, ജില്ലാ ക്യാമ്പ് കോഡിനേറ്റർ ഹരിദാസ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
ലീഡ് കേളേജ് ഡയറക്ടർ ഡോ.തോമസ് ജോർജ് ,എ.ഐ.വൈ.എഫ് മലമ്പുഴ മണ്ഡലം സെക്രട്ടറി ജെ.വിജേഷ്, സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗങ്ങളായ വി.ആർ.രജേഷ്, ടി.എസ്.ദാസ് തുടങ്ങിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |